Posts

അയാൾ

ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാണ് അയാൾ അക്ഷരങ്ങളെ സ്നേഹിച്ചത് ഇന്ന് വരികൾക്ക് ക്ഷാമവും അക്ഷരങ്ങൾക്ക് വിരൂപതയും വന്നിരിക്കുന്നു !

Yodha Backgound Music Flute Cover

Yodha Backgound Music Flute Cover   

College X'mas Celebrations

Image
 KUCTE Kumarapuram  X'mas Celebrations 

5 Day School Induction Programme at Govt. Model Girls Higher Secondary School, Pattom

Image
  SCHOOL INDUCTION PROGRAMME @ GOVT. MODEL GIRLS HIGHER SECONDARY SCHOOL, PATTOM

അപ്പൻ (കവിത)

Image
അപ്പൻ  എന്റെ അപ്പനൊരു പഴഞ്ചനാണ്..... പൊകേലേം വെള്ളച്ചുണ്ണാമ്പും  വെറ്റിലേം പാക്കിൻ ചൊരുക്കിനാൽ  തന്തവായെപ്പൊഴും ചുവന്നിരിക്കും.  ഇക്കണ്ട മലയെയും  മറുതേം വരുത്തുപോക്കിനേം  കള്ളൊഴിച്ചന്തിക്ക് വെച്ചു പറഞ്ഞതെന്നപ്പനാണ്.  അപ്പനാണീ താളിയുടെ ചൊറിയും  കൂവക്കിഴങ്ങിന്റെ നാരും പഞ്ഞമാസത്തിലെന്റെ പാത്രത്തിലിട്ടത്.  എന്റെപ്പനൊരു പഴഞ്ചനാണ്.  അപ്പനീമണ്ണിന്റെ നനവറിയാം.  കൂന്താലി വെട്ടുമ്പോൾ വേരുകൾ  പൊട്ടുന്ന വിയർപ്പറിയാം.  അപ്പനെൻ കൂട്ടരുടെ പാട്ടറിയാം. ആ പാട്ടിലെ ചാവിന്റെ വരവറിയാം.  ഇന്നാട്ടിലെ നേരും നെറിയും  നിറവും മണമെല്ലാമപ്പന്റെ  കുഴിനഖത്തുളയിലെ മണ്ണിലുണ്ട്.  ആ മണ്ണിലെന്റെപ്പന്റെ പഴമയുണ്ട്. ശ്യാം ശിവൻ  പത്തനംതിട്ട. (ബി.എഡ്. ഒന്നാം വർഷം, കേരളസർവകലാശാല അദ്ധ്യാപന പഠന കലാലയം, കുമാരപുരം, തിരുവനന്തപുരം)

കാത്തിരിപ്പ്

Image
                                                                                                                       കാത്തിരിപ്പ്  ഒരു തരത്തിൽ എല്ലാം ഒരു കാത്തിരിപ്പാണ്. അസ്തമിക്കുന്ന സൂര്യനും ഇരുട്ടിനെ കാത്തിരിക്കുന്ന നിലാവും അങ്ങനെ എല്ലാം ഒരു കാത്തിരിപ്പ് മാത്രമാകുന്നു...... മുളപൊട്ടുന്ന ഓരോ പുതു നാമ്പും അതിജീവനത്തിന്റെ പൊൻ പുലരികളെയാണ് കാത്തിരിക്കുന്നത്. കുത്തിയൊലിക്കുന്ന ഓരോ പുഴകളും ആഴ്ന്നിറങ്ങാൻ വരണ്ട മണ്ണിനെ കാത്തിരിക്കുകയാണ്. ഹൃദയത്തിന്റെ ഓരോ മിടിപ്പും പുതിയ പ്രാണവായുവിനെ കാത്തിരിക്കുകയാണ്. നിശ്ചലമായ ഓരോ ഇലയും തണുത്ത തെന്നലിനായി കാത്തിരിക്കുകയാണ്. ഒന്നോർത്താൽ നമ്മുടെ ഓരോ നിമിഷവും മറ്റെന്തിനോ വേണ്ടിയുള്ള കാത്തിരിപ്പുകൾ മാത്രമല്ലേ ? വിരാമമാകുമ്പോൾ വിധിയെ പഴിക്കുന്ന കേ...

നീയൊരു പുഴയാവുക !

Image
നീയൊരു പുഴയാവുക !  (കവിത)                                                                                                                                                                          നീയൊരു പുഴയാവുക  എന്‍റെ ഹൃദയത്തില്‍ അഴ്ന്നിറങ്ങുക. എന്നിലെ ഹൃദയ താളത്തില്‍ നിന്‍റെ  കണങ്ങളെ തിരകളാക്കുക. എന്‍റെ മരുഭൂമികള്‍ നിന്‍റെ സ്പര്‍ശനത്താല്‍ കുളിരേകുക. നീ എന്നുടലായി ചേര്‍ന്നൊഴുകുക. എന്നിലെ ദാഹമകറ്റുക. നിന്‍റെ നേര്‍ത്ത ശരീരം എന്നെ  ശുദ്ധനാക്കുക. ഒടുവിലെന്‍ ശുദ്ധത സ്വയം വരിച്ച്  നീയൊഴുകുക. സകല മാലിന്യ...

മുറിവുകൾ (കവിത)

Image
ഇനിയതിൻ ചില്ലകൾ പൂക്കാതിരിക്കട്ടെ ഇനിയതിൻ വേരുകൾ പടരാതിരിക്കട്ടെ മുളപൊട്ടി ഉയരുന്ന മുകുളങ്ങൾ പോലുമാ ചൂടേറ്റു കരിയട്ടെ ഒരോ നിമിഷവും ഞെട്ടറ്റു വീഴുന്ന പൂക്കളെപ്പോലവേ പതിക്കട്ടെ നിന്റെ ശരീരമീ ഭൂമിയിൽ ചിതലരിച്ചങ്ങനെ നശിക്കട്ടെ നിന്നുടെ മറവിക്കു മരിക്കാത്ത ഓർമ്മതൻ ശിഷ്ടവും കരയില്ല ഞാനെന്റെ അശ്രുകണങ്ങളും തരില്ല നിൻ വേരുകൾക്കൊപ്പിയെടുക്കുവാൻ ഇനി വരും വസന്തംവരെയെങ്കിലും നിന്റെയാ മുറിവുകൾ പോലും ഉണങ്ങാതിരിക്കട്ടെ ! ...ശ്യാം ശിവൻ.... എന്നെ വായിക്കാം