മുറിവുകൾ (കവിത)
ഇനിയതിൻ ചില്ലകൾ പൂക്കാതിരിക്കട്ടെ
ഇനിയതിൻ വേരുകൾ പടരാതിരിക്കട്ടെ
മുളപൊട്ടി ഉയരുന്ന മുകുളങ്ങൾ പോലുമാ
ചൂടേറ്റു കരിയട്ടെ ഒരോ നിമിഷവും
ഞെട്ടറ്റു വീഴുന്ന പൂക്കളെപ്പോലവേ
പതിക്കട്ടെ നിന്റെ ശരീരമീ ഭൂമിയിൽ
ചിതലരിച്ചങ്ങനെ നശിക്കട്ടെ നിന്നുടെ
മറവിക്കു മരിക്കാത്ത ഓർമ്മതൻ ശിഷ്ടവും
കരയില്ല ഞാനെന്റെ അശ്രുകണങ്ങളും
തരില്ല നിൻ വേരുകൾക്കൊപ്പിയെടുക്കുവാൻ
ഇനി വരും വസന്തംവരെയെങ്കിലും
നിന്റെയാ മുറിവുകൾ പോലും ഉണങ്ങാതിരിക്കട്ടെ !
...ശ്യാം ശിവൻ....

Comments
Post a Comment