നീയൊരു പുഴയാവുക !
നീയൊരു പുഴയാവുക !
(കവിത)
നീയൊരു പുഴയാവുക
എന്നിലെ ഹൃദയ താളത്തില്‍ നിന്‍റെ
കണങ്ങളെ തിരകളാക്കുക.
എന്‍റെ മരുഭൂമികള്‍ നിന്‍റെ
സ്പര്‍ശനത്താല്‍ കുളിരേകുക.
നീ എന്നുടലായി ചേര്‍ന്നൊഴുകുക.
എന്നിലെ ദാഹമകറ്റുക.
നിന്‍റെ നേര്‍ത്ത ശരീരം എന്നെ
ശുദ്ധനാക്കുക.
ഒടുവിലെന്‍ ശുദ്ധത സ്വയം വരിച്ച്
നീയൊഴുകുക.
സകല മാലിന്യവും പേറി നീ
വീണ്ടുമൊഴുകുക.
ശ്യാം ശിവന്‍

Comments
Post a Comment