Posts

Showing posts from 2018

കാത്തിരിപ്പ്

Image
                                                                                                                       കാത്തിരിപ്പ്  ഒരു തരത്തിൽ എല്ലാം ഒരു കാത്തിരിപ്പാണ്. അസ്തമിക്കുന്ന സൂര്യനും ഇരുട്ടിനെ കാത്തിരിക്കുന്ന നിലാവും അങ്ങനെ എല്ലാം ഒരു കാത്തിരിപ്പ് മാത്രമാകുന്നു...... മുളപൊട്ടുന്ന ഓരോ പുതു നാമ്പും അതിജീവനത്തിന്റെ പൊൻ പുലരികളെയാണ് കാത്തിരിക്കുന്നത്. കുത്തിയൊലിക്കുന്ന ഓരോ പുഴകളും ആഴ്ന്നിറങ്ങാൻ വരണ്ട മണ്ണിനെ കാത്തിരിക്കുകയാണ്. ഹൃദയത്തിന്റെ ഓരോ മിടിപ്പും പുതിയ പ്രാണവായുവിനെ കാത്തിരിക്കുകയാണ്. നിശ്ചലമായ ഓരോ ഇലയും തണുത്ത തെന്നലിനായി കാത്തിരിക്കുകയാണ്. ഒന്നോർത്താൽ നമ്മുടെ ഓരോ നിമിഷവും മറ്റെന്തിനോ വേണ്ടിയുള്ള കാത്തിരിപ്പുകൾ മാത്രമല്ലേ ? വിരാമമാകുമ്പോൾ വിധിയെ പഴിക്കുന്ന കേ...

നീയൊരു പുഴയാവുക !

Image
നീയൊരു പുഴയാവുക !  (കവിത)                                                                                                                                                                          നീയൊരു പുഴയാവുക  എന്‍റെ ഹൃദയത്തില്‍ അഴ്ന്നിറങ്ങുക. എന്നിലെ ഹൃദയ താളത്തില്‍ നിന്‍റെ  കണങ്ങളെ തിരകളാക്കുക. എന്‍റെ മരുഭൂമികള്‍ നിന്‍റെ സ്പര്‍ശനത്താല്‍ കുളിരേകുക. നീ എന്നുടലായി ചേര്‍ന്നൊഴുകുക. എന്നിലെ ദാഹമകറ്റുക. നിന്‍റെ നേര്‍ത്ത ശരീരം എന്നെ  ശുദ്ധനാക്കുക. ഒടുവിലെന്‍ ശുദ്ധത സ്വയം വരിച്ച്  നീയൊഴുകുക. സകല മാലിന്യ...

മുറിവുകൾ (കവിത)

Image
ഇനിയതിൻ ചില്ലകൾ പൂക്കാതിരിക്കട്ടെ ഇനിയതിൻ വേരുകൾ പടരാതിരിക്കട്ടെ മുളപൊട്ടി ഉയരുന്ന മുകുളങ്ങൾ പോലുമാ ചൂടേറ്റു കരിയട്ടെ ഒരോ നിമിഷവും ഞെട്ടറ്റു വീഴുന്ന പൂക്കളെപ്പോലവേ പതിക്കട്ടെ നിന്റെ ശരീരമീ ഭൂമിയിൽ ചിതലരിച്ചങ്ങനെ നശിക്കട്ടെ നിന്നുടെ മറവിക്കു മരിക്കാത്ത ഓർമ്മതൻ ശിഷ്ടവും കരയില്ല ഞാനെന്റെ അശ്രുകണങ്ങളും തരില്ല നിൻ വേരുകൾക്കൊപ്പിയെടുക്കുവാൻ ഇനി വരും വസന്തംവരെയെങ്കിലും നിന്റെയാ മുറിവുകൾ പോലും ഉണങ്ങാതിരിക്കട്ടെ ! ...ശ്യാം ശിവൻ.... എന്നെ വായിക്കാം

അയാൾ എഴുതുകയാണ്

Image
അയാൾ ഹൃദയത്തിൽ തറച്ച മനോഹരമായ നിമിഷങ്ങളെ മഷിയാൽ ചിത്രം വരയ്ക്കുകയാണ്. ഹൃദയത്തിൻറെ തന്ത്രികൾ പേനയുടെ താളത്തിനൊത്ത് മധുരമായി സ്പന്ദിക്കുന്നണ്ടായിരുന്നു. എഴുതിയ ഓരോ വരികളിലും ആ സ്പന്ദനം ഗതകാല സ്മരണകളുടെ നെടുവീർപ്പുകൾ നിഴലിക്കുന്നുണ്ടായിരുന്നു. അവസാനിപ്പിച്ച ഓരോ വരിയിലും ചുണ്ടുകളുടെ മന്ദസ്മിതം തൂകുന്ന ശ്വാസനിശ്വാസങ്ങൾ പ്രതിഫലിച്ചു കൊണ്ടേയിരുന്നു. അയാൾ എഴുതുകയാണ്....... ഒരിക്കലും വറ്റാത്ത ഓർമ്മകളെ ഒരുപിടി കടലാസിൽ, പുറത്തു ചാടാൻ ആകാത്ത വിധം പേനയാൽ തളച്ചിടുകയാണ് ...ശ്യാം ശിവൻ.... എന്നെ വായിക്കാം

ചില പ്രണയങ്ങൾ അങ്ങെനെയാണ്.

Image
എന്നെ വായിക്കാം.

ഞായറുകൾ

Image
ആറ് ദിവസങ്ങളുടെ ഭാരവും പേറി ഏഴാം ദിനം പുതച്ചു മൂടി കിടപ്പുണ്ട് ചില ഞായറുകൾ !       Facebook Writings   എന്റെ ലോകം

ലഡ്ഡു (ചെറു കഥ )

ബേക്കറി ജഗ്ഷനിലെ തട്ടുകടയിൽ നിന്ന് അത്താഴോം കഴിച്ച് താജ് ഹോട്ടലീന്ന് ഓസിന് ചൂട്‌ വെള്ളോം വാങ്ങി മുതലാളിക്ക് ഒരു നന്ദീം പറഞ്ഞ് പാളയത്ത് എത്തിയപ്പോൾ ബോൾട്ടിന് ഒരേ നിർബന്ധം ബിസ്ക്കറ്റ് വാങ്ങണമെന്ന് ! സൂര്യയും ഞാനും ബോൾട്ടും കൂടി തരക്കേടില്ലാത്ത ഒരു ബേക്കറിയിൽ കയറി. " ചേട്ടാ പത്തുരൂപയുടെ ബിസ്കറ്റ് " ആദ്യചോദ്യം വീണത് സൂര്യയുടെ നാവിൽ നിന്നും. "അത് മാത്രം ഇല്ല മോനെ, നിങ്ങള് വേറെ നോക്ക് "  മുഖത്തടിച്ചതുപോലെയുള്ള കടക്കാരന്റെ മറുപടിയിൽ സൂര്യയും ബോൾട്ടും, ചിലവ് ചുരുക്കി ഏതു ബിസ്ക്കറ്റ് വാങ്ങും എന്ന തർക്കത്തിൽ അങ്ങനെ നിൽക്കുകയാണ്. കടക്കാരന്റെ ദയനീയമായ നോട്ടത്തിൽ പരുങ്ങി ഞാനങ്ങനെ സ്റ്റൂളിൽ ഇരുപ്പുറപ്പിച്ചപ്പോൾ ഒരൽപം മുടന്തുമായി ഒരു മധ്യവയസ്ക കടയിലേക്ക് കയറി വന്നു. " ബ്രെഡ് ഉണ്ടോ മോനെ ? " ബ്രെഡ് മാത്രം ഇല്ലമ്മച്ചി ഇന്നലെയും മിനിഞ്ഞാന്നും കടകളും മറ്റും അടവാര്ന്ന് അതോണ്ട് സാധനങ്ങൾ എടുത്തില്ല " കടക്കാരൻ മറുപടി നൽകി. കീറിയ സാരിയും ബേക്കറി സാധനങ്ങളോടുള്ള അവരുടെ നോട്ടവും കണ്ടപ്പോൾ ഞാനോരല്പം സെന്റിമെന്റലായി പോയി. "ബ്രഡ് നാളെ വരുമോ മോനേ ? "ഈ ഇരിക്കുന്ന പക...

നെൽകതിർ (കവിത)

Image
നെൽ കതിർ  പറിച്ചു മാറ്റിനട്ടപ്പോൾ തലയറുത്ത് ചവിട്ടി താഴ്ത്താനാണെന്ന്  അറിഞ്ഞില്ല..... ചുഴറ്റിയെറിഞ്ഞ് അടിച്ചു  തള്ളുമ്പോൾ വേർപെട്ടതാണെന്റ പൊക്കിൾക്കൊടി..... നിലതെറ്റിവീണു ഞാൻ ചെമ്പുപാത്രത്തിലെ തിളച്ച വെള്ളത്തിൻ കൊടും ചൂടിലേക്ക്... പറവകൾ കൊത്തിയമർന്നു ഞാൻ വീണ്ടുമാ വെയിലത്തുണങ്ങി ഒരു ജഡം കണക്കെ...... നഗ്നമായ് വീണ്ടുമാ തിളച്ചവെള്ളത്തിന്റെ ചൂടിനാൽ ഞാൻ നിനക്കന്നമായി... മുളപൊട്ടിയെന്നൊരു പാപം നിമിത്തമായ് ഈ ദുരിതങ്ങൾ ഇന്നെന്നെ അന്നമാക്കി..... വയറിന്റെ വിളികേട്ടു ഞെവിടിക്കുഴച്ചെന്നെ കനിവൊട്ടുമില്ലാതെ നീ വിശപ്പടക്കി....!! ✍ - ശ്യാം ശിവൻ 

അയാൾ

ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാണ് അയാൾ അക്ഷരങ്ങളെ സ്നേഹിച്ചത് ഇന്ന് വരികൾക്ക് ക്ഷാമവും അക്ഷരങ്ങൾക്ക് വിരൂപതയും വന്നിരിക്കുന്നു !

വാൽകിണ്ടി (ചെറുകഥ)

ഉമ്മറപ്പടിയിൽ ഊർന്നുവീണ മഴത്തുള്ളി തൂക്കുവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ തിളങ്ങി..ഒന്നിളകിയാടിയ ഊക്കോടെ ചക്കിപ്പൂച്ച റാന്തൽ വിളക്കിന്റെ ചൂടുപറ്റി തറയിൽ ചുരുണ്ടുകൂടി. തണുത്ത കാറ്റിൽ വിറങ്ങലിച്ചു നിന്ന മൺചിരാതും ഒടുക്കം കെട്ടടങ്ങി..! പാതിയടഞ്ഞ കണ്ണുമായി ആവി പാറുന്ന കുത്തരിച്ചോറും കടുകുതാളിച്ച മാമ്പഴപ്പുളിശ്ശേരിയുമായി അവൾ കാത്തിരുന്നു..... പൂമുഖത്തെ വാൽകിണ്ടിയിൽ കാൽ കഴുകുന്ന ശബ്ദത്തിനായ്...... എന്നാൽ മാവിൻ കൊമ്പിലെ വളഞ്ഞ ചില്ലയിൽ തലയെടുപ്പോടെ നിന്നിരുന്ന ഒരു പഴുത്ത മാവിലയിലൂടെ ഒഴുകിയെത്തിയ ഒരു മഴത്തുള്ളി തെക്കേപറമ്പിലെ ചിതയുടെ അവസാന കനൽ വെളിച്ചത്തേയും കീഴ് പ്പെടുത്തിയിരുന്നു....      -ശ്യാം ശിവൻ