വാൽകിണ്ടി (ചെറുകഥ)

ഉമ്മറപ്പടിയിൽ ഊർന്നുവീണ മഴത്തുള്ളി തൂക്കുവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ തിളങ്ങി..ഒന്നിളകിയാടിയ ഊക്കോടെ ചക്കിപ്പൂച്ച റാന്തൽ വിളക്കിന്റെ ചൂടുപറ്റി തറയിൽ ചുരുണ്ടുകൂടി. തണുത്ത കാറ്റിൽ വിറങ്ങലിച്ചു നിന്ന മൺചിരാതും ഒടുക്കം കെട്ടടങ്ങി..! പാതിയടഞ്ഞ കണ്ണുമായി ആവി പാറുന്ന കുത്തരിച്ചോറും കടുകുതാളിച്ച മാമ്പഴപ്പുളിശ്ശേരിയുമായി അവൾ കാത്തിരുന്നു..... പൂമുഖത്തെ വാൽകിണ്ടിയിൽ കാൽ കഴുകുന്ന ശബ്ദത്തിനായ്...... എന്നാൽ മാവിൻ കൊമ്പിലെ വളഞ്ഞ ചില്ലയിൽ തലയെടുപ്പോടെ നിന്നിരുന്ന ഒരു പഴുത്ത മാവിലയിലൂടെ ഒഴുകിയെത്തിയ ഒരു മഴത്തുള്ളി തെക്കേപറമ്പിലെ ചിതയുടെ അവസാന കനൽ വെളിച്ചത്തേയും കീഴ് പ്പെടുത്തിയിരുന്നു....
     -ശ്യാം ശിവൻ 

Comments

Popular posts from this blog

അയാൾ