നെൽകതിർ (കവിത)

നെൽ കതിർ 
പറിച്ചു മാറ്റിനട്ടപ്പോൾ തലയറുത്ത്
ചവിട്ടി താഴ്ത്താനാണെന്ന് 
അറിഞ്ഞില്ല.....

ചുഴറ്റിയെറിഞ്ഞ് അടിച്ചു 
തള്ളുമ്പോൾ വേർപെട്ടതാണെന്റ
പൊക്കിൾക്കൊടി.....

നിലതെറ്റിവീണു ഞാൻ ചെമ്പുപാത്രത്തിലെ തിളച്ച വെള്ളത്തിൻ കൊടും ചൂടിലേക്ക്...

പറവകൾ കൊത്തിയമർന്നു ഞാൻ വീണ്ടുമാ വെയിലത്തുണങ്ങി ഒരു ജഡം കണക്കെ......

നഗ്നമായ് വീണ്ടുമാ തിളച്ചവെള്ളത്തിന്റെ ചൂടിനാൽ ഞാൻ നിനക്കന്നമായി...

മുളപൊട്ടിയെന്നൊരു പാപം നിമിത്തമായ് ഈ ദുരിതങ്ങൾ ഇന്നെന്നെ അന്നമാക്കി.....

വയറിന്റെ വിളികേട്ടു ഞെവിടിക്കുഴച്ചെന്നെ കനിവൊട്ടുമില്ലാതെ നീ വിശപ്പടക്കി....!!

✍ - ശ്യാം ശിവൻ 

Comments

Popular posts from this blog

അയാൾ