അയാൾ എഴുതുകയാണ്
അയാൾ ഹൃദയത്തിൽ തറച്ച മനോഹരമായ നിമിഷങ്ങളെ മഷിയാൽ ചിത്രം വരയ്ക്കുകയാണ്. ഹൃദയത്തിൻറെ തന്ത്രികൾ പേനയുടെ താളത്തിനൊത്ത് മധുരമായി സ്പന്ദിക്കുന്നണ്ടായിരുന്നു. എഴുതിയ ഓരോ വരികളിലും ആ സ്പന്ദനം ഗതകാല സ്മരണകളുടെ നെടുവീർപ്പുകൾ നിഴലിക്കുന്നുണ്ടായിരുന്നു. അവസാനിപ്പിച്ച ഓരോ വരിയിലും ചുണ്ടുകളുടെ മന്ദസ്മിതം തൂകുന്ന ശ്വാസനിശ്വാസങ്ങൾ പ്രതിഫലിച്ചു കൊണ്ടേയിരുന്നു. അയാൾ എഴുതുകയാണ്....... ഒരിക്കലും വറ്റാത്ത ഓർമ്മകളെ ഒരുപിടി കടലാസിൽ, പുറത്തു ചാടാൻ ആകാത്ത വിധം പേനയാൽ തളച്ചിടുകയാണ്
...ശ്യാം ശിവൻ....

Comments
Post a Comment